Monday, March 21, 2011

കടലമ്മ

കേട്ടാല്‍ കാണാനോടി വരും
കണ്ടാലാദൃയം പേടി വരും
ജ്നാനുമൊരമ്മ കടലമ്മ
കനിവുളളമ്മ കനകമ്മ
വിരിച്ചിതാ വെണ്മണല് മെത്ത
ഇരിക്കിരിക്കുവിനുണണികളെ!
ചിരി വരുമല്ലോ നിങ്ങള്‍ക്കെന്‍
ശരിയറിയുമ്പോള് പറയുമ്പോള്‍.
എനിക്ക് പ്രായം കുറവല്ല
എനിക്ക് ജോലിക്കുറവില്ല
അലറിത്തുള്ളി മറിഞ്ഞാലും
അകത്തു ശാന്തത അതുമാത്രം.
എന്നാത്മാവില്‍ നിന്നല്ലോ
എന്നും സൂര്യനുദിക്കുന്നു
എന്‍ മണിയറയില്‍ വന്നല്ലോ
എന്നും സൂര്യനുറങ്ങുന്നു.
എന്റ്റെ കിനാവില്‍ നിന്നല്ലോ
എന്നും താരകള്‍ വിരിയുന്നു.
എന്‍ നെടുവീര്‍പ്പില്‍ നിന്നല്ലോ
ഏഴുനിറക്കൊടിയുയരുന്നു
പെരുകിവരും തിരയോരോന്നായ്
മുറിച്ചു തുഴയാന്‍ കഴിവായാല്
തോണി നിറച്ചു തരാമല്ലോ
മുത്തുകള്‍ നിങ്ങള്‍ക്കെന്നെന്നും.
പേടിക്കരുതെ ഉണ്ണികളേ
പ്രേമത്തിന്‍ പെന്‍ കണ്ണികളെ!
ജ്നാനുമൊരമമ കടലമ്മ
കനിവുള്ളമ്മ കനകമ്മ
- പുലിയൂര്‍ രവീന്ദ്രന്‍ (വിദൃരരംഗം, മാര്ച് ൨൦൧൧)




No comments:

Post a Comment