രാമകൃഷ്ണന്‍ മാഷ് ക്ലാസില്‍ വെറുതെ ഓരോ വര്‍ത്താനം പറയും, പാഠം പഠിപ്പിക്കില്ല-മാനേജരും ഹെട്മാഷും കുട്ടികളും അങ്ങനെയാണ് പറഞ്ഞിരുന്നത്. രാമകൃഷ്ണന്‍ മാഷ് നല്ല സുന്ദരനാണ്. ഇന്നും അതെ. ഏഴാം ക്ലാസില്‍ ആദ്യദിവസമാണ്. ആദ്യത്തെ പീരീട്. മാഷ് വന്നു എല്ലാവരോടും എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞു. പിന്നെ ഇരിക്കാനും. അങ്ങനെ മൂന്നു പ്രാവശ്യം. പിന്നെ ഹാജര്‍ വിളിച്ചു. പട്ടിക അടച്ച്ചുവച്ച്ചു എല്ലാവരെയും മാറി മാറി നോക്കി. അത്യന്തം വശ്യമായ നോട്ടം. അങ്ങനെ കുറച്ചു നേരം. ആറില്‍ നിന്ന് ജയിച്ച്ചുവന്നവര്‍ എഴുന്നേറ്റു നില്‍ക്കൂ.
ഒരുപാട് പേര്‍ എഴുന്നേറ്റു. കുറച്ചുപേര്‍ ഇരിക്കുന്നുണ്ടായിരുന്നു. എട്ടില്‍ തോറ്റു ഏഴിലെത്തിയവര്! അങ്ങനെ ഒരു കൊല്ലം ഉണ്ടായിരുന്നു. ൧൯൬൨. യൂപീ സ്കൂളില്‍ എട്ടാം ക്ലാസ് ഇല്ലാതായ, ഹൈസ്കൂളില്‍ ഫോര്‍ത്ത് ഫോം എട്ടാം ക്ലാസായി മാറിയ കൊല്ലം. നിങ്ങള്‍ ഉറക്കത്തിലാണ് കുട്ടികളെ... എഴുന്നേറ്റു നിന്നവരെ നോക്കി മാഷ് പറഞ്ഞു. നിന്നവര്‍ ഒരു നിമിഷം മുഖത്തോടുമുഖം നോക്കി. അടുത്തിരുന്ന സൂപ്പി മന്ത്രിച്ചു, ദാ മാഷ് വര്‍ത്താനം തൊടങ്ങി. മാഷ് സൂപ്പിയെ നോക്കി പുഞ്ചിരിച്ചു. താന്‍ ഇനിയും ഉണര്ന്നില്ലാ...ല്ലേ? അതില്‍ അദ്ഭുതപ്പെടാനില്ല. ഒന്നിനലധികം തവണ തോറ്റവരെ തോല്‍വി ഏശില്ല.
നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ നാരായണി വിരലുകൊണ്ട് മൂക്കുതുടച്ച്ചു ഒന്ന് കുണുങ്ങി. നാരായണി കുനുങ്ങണ്ട. മാര്‍ക് നല്ലോണം കിട്ടിയതുകൊണ്ട് മാത്രം കാര്യമില്ല. പഠിച്ചു വലിയ മാര്‍ക്ക് വാങ്ങി വക്കീലും ഡോക്ടറും എന്‍ജിനീയറും ഒക്കെ ആയവരുണ്ട്. പക്ഷെ, ഉണര്ന്നവര്‍ തീരെ കുറവാണ്. കുട്ടി ഉണരണം. എല്ലാവരും ഇരിക്ക്. നിങ്ങളില്‍ ആരും ഉണര്ന്നവരില്ല. ഈ വിളറിവെളുത്ത ചെറുക്കന്റെ കണ്ണില്‍ ചെറിയൊരുണര്‍വിന്റെ തിളക്കം. പക്ഷെ, പേടിച്ചു വിറച്ചാണിരിക്കുന്നത്. പേടിയും ഒരുതരം മയക്കമാണ്. എടൊ പഠിക്കുന്നത് എന്തിനാണ് എന്നറിയാമോ? ഉണരാന്‍. പഠിക്കുന്നവര്‍ എല്ലാവരും ഉണരുന്നില്ല. പടിപ്പിക്കുന്നവരും ഉറങ്ങുകയാണ്. കണ്ടില്ലേ കുമാരന്‍ മാഷ് കണക്കു പഠിപ്പിക്കാന്‍ കുട്ടികളെ കാഞ്ഞിരത്തിന്റെ കീഴില്‍ കൊണ്ടുപോയി ഇരുത്തിയിരിക്കുന്നത്. അദ്ദേഹം തൊള്ളയിട്ടു പഠിപ്പിക്കുന്നുണ്ടെങ്കിലും കുട്ടികള്‍ പലരും കണക്കു ചെയ്യുന്നുണ്ടെങ്കിലും ആരും അവിടെ ഉണര്‍ന്നിട്ടില്ല. പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും കളിക്കുമ്പോഴും കുളിക്കുമ്പോഴും ഒക്കെ മിക്കവരും ഉറങ്ങുകയാണ്. ഒരു നീണ്ട മയക്കം.
ഒഴുക്കിലെ പൊങ്ങുതടികള്‍ പോലെ എല്ലാവരും അങ്ങനെ ഒഴുകി എവിടെയൊക്കെയോ എത്തിപ്പെടുന്നു. ആരൊക്കെയോ ആയിത്തീരുന്നു.മാശംമാരായും, ടീച്ഛര്മാരായും ഗുമാസ്തംമാരായും കൊണ്ട്രച്ടര്മാരായും ഒക്കെ. കുട്ടികളെ, നിങ്ങള്‍ അങ്ങനെ പൊങ്ങുതടികള്‍ ആയാല്‍ പോരാ. പഠിക്കുന്ന വിഷയത്തിന്റെ കുത്തൊഴുക്കില്‍ വെറുതെ ഒഴുകിപ്പോയാല് ശരിയാവില്ല. ഒഴുക്കിനെതിരെ തിരിഞ്ഞു നില്‍ക്കണം. അറിവില്‍ ആണ്ടുമുങ്ങിയും പിടഞ്ഞുപൊങ്ങിയും വിഷയത്തിന്റെ ഊക്കും കരുത്തും അറിയണം. അതിനെ നേരിടണം. ഒരു കര ലകഷൃയമിട്ടു നീന്തി കയറണം. അപ്പോള്‍ അറിവ് തിരിച്ചറിവായി മാറും. തിരിച്ചറിവ് ഇല്ലാത്തവര്‍ പൊങ്ങുതടി പോലെയാണ്. കാരമില്ലാത്ത ഉപ്പുപോലെയാണ്.
വെച്ചു പൊറുപ്പിക്കാന്‍ പാടില്ലാത്ത എല്ലാറ്റിനും എതിരെ ഇടപെടാന്‍ തോന്നും, തിരിച്ചറിവ് ഉണ്ടായാല്‍. തിരിച്ചറിവ് ഉള്ളവര്‍ സാമൂഹിക പുരോഗതിക്കു വേണ്ടി സംഘടിതരായി ഇടപെടുന്നതിനെയാണ് രാഷ്ട്രീയം എന്ന് പറയുന്നത്. അതില്‍ സ്വകാര്യ ലകഷൃമില്ല. പൊതു താല്പര്യമേ ഉള്ളു. ത്യാഗ മനോഭാവമേ ഉള്ളു. പൊതു നന്‍മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ അറിവ് പോരാ, തിരിച്ചറിവ് വേണം. വികാരം പോരാ. വികാരാവേഷങ്ങളുടെ പേരില്‍ ആളുകള്‍ സംഘടിച്ചു ഓരോന്ന് ചെയ്താല്‍ രാഷ്ട്രീയമാവില്ല.
മാഷ് അന്ന് മദന്‍ലാല്‍ ധിങ്ക്രയെപററിയും ഭഗത് സിങ്ങിനെപ്പട്ടിയും ലജ്പത് റായിയെപ്പററിയും ലെനിനെ പറ്റിയും ഗാന്ധിജിയെ പറ്റിയും ഒക്കെ പറഞ്ഞു ഉണര്‍വിനെ ഉദാഹരിച്ച്ചു. പിന്നീട് കുറേസമയം വൈലോപ്പിള്ളി കവിത ചൊല്ലി. അപ്പോള്‍ ബെല്ലടിച്ചു. മാഷ് പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോയി.
ജാതി, മതം, സമുദായം, പാര്‍ടി തുടങ്ങിയവയില്‍ ആവേശം ഉദദീപിപ്പിച്ച്ചു അണികളെ കൂട്ടി അതിന്റ്റെ മറവില്‍ സ്വന്തം കാര്യം നേടുന്ന അഴിമതിയും അക്രമവും നിറഞ്ഞ ഏര്‍പ്പാടിനെയാണ് ഇന്ന് പലരും രാഷ്ട്രീയം എന്ന് വിളിക്കുന്നത്. രാമകൃഷ്ണന്‍ മാഷ്ടെ ശിഷ്യരില്‍ പെടുന്ന ചിലര്‍പോലും അങ്ങനെ കരുതുന്നു. അന്നും ഇന്നും ഉണരാത്തവര്‍.
നമുക്കിന്നു പറഞ്ഞു ഉണര്‍ത്താന്‍ കഴിവുള്ള അധ്യാപകരില്ല. ഇപ്പോള്‍ ഭരണകൂടം അത് തിരിച്ച്ചരിഞ്ഞിരിക്കുന്നു. ഗുണ മേന്മയുള്ള വിദ്യാഭ്യാസത്തിനു വേണ്ടി നൂതന സംപ്രധായങ്ങളും സാങ്കേതിക ഉപാധിയും വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. രാഷ്ട്രത്തിനു തന്നെ അത് മാതൃക ആവുകയാണ്. സാങ്കേതിക വിദ്യ രാമകൃഷ്ണന്‍ മാസ്ടര്‍ക്ക് പകരം ആവില്ല. അത്തരം അദ്ധ്യാപകര്‍ ഒരുപാട് വേണം. സാമൂഹിക ജാഗ്രതയുള്ളവര്‍. പക്ഷെ, അരാഷ്ട്രീയത്തെ രാഷ്ട്രീയമെന്ന് വിശ്വസിക്കുന്ന വൈകാരിക സമൂഹത്തില്‍ നീണ്ട ആലസ്യത്തില്‍ കഴിയുന്നവരില്‍ അവര്‍ വിരളം. ഉപഭോഗ സംസ്കൃതിയുടെ വിബ്രാമാകങ്ങളില് രക്ഷിതാക്കള്‍ തന്നെ ഭോദം കെടുത്തി ഇട്ടിരിക്കുന്ന കുട്ടികളെ ആര് ഉണര്‍ത്തും? ആര്ക്കുണര്ത്താനാവും?
- രാജന്‍ ഗുരുക്കള്‍ (മലയാള മനോരമ, വെള്ളി, ൨൦൧൦ നവംബര്‍ ൧൨. പേജ്,൧൦)
No comments:
Post a Comment